പൊൻതാലിചരടൊന്നു കയ്യിൽ
നീട്ടിയകണ്ഠമെൻ മുന്നിൽ
മുപ്പത്തുമുക്കോടിദൈവമെൻ കണ്ണിൽ; പത്ത-
മ്പത്തിയഞ്ചോളംപ്രാർത്ഥന നെഞ്ചിൽ
കാലവും കോലവും മാറീടുമെങ്കിലും; കോലം-
കെട്ടാത്തപെണ്ണിവളാകേണമേ....
കണ്മണിയായിവൾകണ്ടില്ലേലും അമ്മ-
കൺകലങ്ങാതിവൾ നോക്കിടേണെ....
നിലവിളക്കേന്തിയാപടിവാതിലേറുമ്പോൾ
ഗൃഹവിളക്കിൻപ്രഭയേറിടേണെ....
അണുകുടുംബത്തിൻനൈശ്വര്യമാവാതെ
കൂട്ടായ്‌കുടുംബത്തിൽ ചേർന്നിടേണേ....
No comments:
Post a Comment