Monday, October 31, 2016

സമർപ്പണം

ശാസിക്കാം നിനക്കെന്നെ; ഞാൻ
സ്നേഹിക്കുമതിനേക്കാൾ
സ്നേഹിക്കാം ഞാൻ നിന്നെ;
നിൻമനസൗന്ദര്യത്തെ

വർണിക്കാൻ മാൻപേട-
കണ്ണുനിനക്കന്യമല്ലോ
നിത്യമായ വർണ്ണനയിൽ
ഞങ്ങളുടെ സൗന്ദര്യമല്ലോ

കർണ്ണപടവും കണ്ണുമറിയും
വശ്യഭാവം  ശാശ്വതമോ?
വർണ്ണനാതീതമാമാ-
വശ്യതനിന്മനസിനല്ലോ

നൂറുജന്മം കാത്തിരിക്കാം ശിവ-
രാത്രിനോമ്പുനോറ്റിരിക്കാം
കിഴക്കുണരാൻ കാത്തിരിക്കാ-
മീത്താമരയ്ക്കു സൂര്യനാമോ?

Monday, October 24, 2016

ഒപ്പം

കിഴക്കുപകലോനുദിച്ചാ-
ലുണ്ടാകുമെന്നരികിലായ്‌ നീ.
മേനിതൻചെറുചലനംപോലു-
മനുകരിക്കുമണുവിടതെറ്റാതെ നീ.


ഉച്ചയ്ക്കുവാകത്തണലിലായന്നേരമൊരു- 
മോഹമിരുവർക്കുമാമധുരംനുണയുവാൻ.
ചുറ്റുംപറന്നിടും വർണ്ണശലഭങ്ങൾ
ചെമ്പനീർപ്പൂവിന്റെ ചുണ്ടുതേടീടവേ. 

അന്തിയിലാദിത്യൻ സിന്ദൂരമാകവേ-
മോഹമതുനിൻനിറുകിലായ്ച്ചാർത്തുവാൻ
കൂടണയാനായടിക്കും ചിറകുകൾ
കാട്ടുംവഴിയെത്തിരികേനടന്നിടാം.


ഇരുളിന്റെനാവുകളെന്നെ വിഴുങ്ങുമ്പോ-
ളൊരുക്കാംനിനക്കായിയെന്മനമണിമെത്ത.
ഉറങ്ങുകെൻചുടുനിശ്വാസരസത്തിൽ
ഉദയസൂര്യനോടൊത്തുണരുന്നതിന്നായ്.