Sunday, February 19, 2017

ആഗോളവൽക്കരണം

എനിക്കുണ്ട് മൊബൈൽ, നിനക്കുണ്ട് മൊബൈൽ
പിറന്നിടും കുരുന്നുകയ്യിലും മൊബൈൽ
ശ്രവ്യമാകുന്നസ്വരങ്ങളും പലവിധം
മറുകോണിലുള്ളമുഖങ്ങളും പലവിധം.
അന്വേഷണത്വര; നമ്മളാരാഞ്ഞാ-
ലുത്തരമൊന്നുമാത്രം - ആഗോളവൽക്കരണം

വികസനമതുദരിദ്രന്നുകിട്ടാക്കനി-
യതുസമ്പന്നവർഗത്തിന്നർത്ഥവികാസമായ്
ദൃഷ്ടിയിലില്ലാനെൽപ്പാടസൗന്ദര്യ-
മുയരുന്നുകോൺക്രീറ്റുമണിമന്ദിരങ്ങൾ
അന്വേഷണത്വര; നമ്മളാരാഞ്ഞാ-
ലുത്തരമൊന്നുമാത്രം - ആഗോളവൽക്കരണം

ഉയരുന്നുവാനോളം  മനുജന്റെകീർത്തികൾ
നിറയുന്നുവായുവിൽ കർമ്മഫലങ്ങൾ
തെരുവിന്റെകാഴ്ചകളെത്രയോദയനീയം
തെണ്ടികൾ, വാർദ്ധക്യവാസംനയിക്കുവോർ
അന്വേഷണത്വര; നമ്മളാരാഞ്ഞാ-
ലുത്തരമൊന്നുമാത്രം - ആഗോളവൽക്കരണം

Thursday, February 16, 2017

നിനച്ചിരിക്കാതെ

പണ്ഡിതനെന്നോ, പാമരനെന്നോ,
വ്യത്യാസമില്ലെനിക്കെന്നും;
വിളിക്കാതെവന്നൊരാജീവനുംകൊണ്ടു-
പറന്നുപോകാനെനിക്കിഷ്ടം.