കുരുടനാനവനേതും കാണില്ല; മറ്റവൻ
ബധിരനാണവനേതും കേൾക്കില്ല
കുരുതിക്കളങ്ങളോ കാണേണ്ട; ദീന-
രോദനബഹളങ്ങൾ കേൾക്കേണ്ട
ആശമൂത്താര്ത്തിപ്പിടിച്ചവർ;തൻ-
കീശവീർത്തിരിക്കാനായ് കൊതിക്കവേ
കൺതുറന്നൊന്നുമേ കാണില്ല
കാതുകൂർപ്പിച്ചു നിന്നവർ കേൾക്കില്ല
താന്താൻ നിരന്തരം ചെയ്തിടുംകർമ്മ-
ദോഷങ്ങൾവന്നു ഭവിക്കവേ
കല്ലിനെപാലൂട്ടിപ്രാർത്ഥിപ്പാൻ
കാശുവീശിയെറിയുന്നു മാനവർ
ആർത്തുപിടിച്ചു നടക്കിലോ
ആർക്കാനുദ്രോഹം കൊടുക്കിലോ
ആറുപത്താണ്ടുവളർന്നവർ
ആറടിമണ്ണിലൊതുങ്ങിടും