ആ
പോകണവഴിയുടെചാരേ.........
ആ
ചെറ്റക്കുടിലിനുകീഴേ.........
വയറാളിയപെൺമിഴിയുണ്ടേ.....
ആ
പോകണവഴിയുടെചാരെ,
ആ
ചെറ്റക്കുടിലിനുകീഴെ,
വഴിനീളെക്കണ്ണുംനാട്ടൊരുപെണ്ണുമിരിപ്പുണ്ടേ....
വയറാളിയപെൺമിഴിയവനെക്കാത്തുമിരിപ്പുണ്ടേ...
***********************
കലിതുള്ളിക്കർക്കിടകംപോയ്,
ചിരിതൂകിച്ചിങ്ങംവന്നേയ്,
ഒഴുകുമ്പുഴയക്കരെനിന്നും
കണവൻവന്നില്ലാ.....
കാണോംവിറ്റോണോമുണ്ണാനവനുംവന്നില്ലാ........
************************
കന്നിക്കൊയ്ത്തൊന്നുകഴിഞ്ഞു,
തുലാപ്പത്തുമിന്നുകഴിഞ്ഞു,
ഇടിവെട്ടുംരാത്രിയിലാരോ
വാതിലിൽമുട്ടുന്നേ....
കണവൻവന്നവളെമുഴുക്കെ
വാരിപ്പുണരുന്നേ......
************************
ആ
പോകണവഴിയുടെചാരേ.........
ആ
ചെറ്റക്കുടിലിനുകീഴേ.........
വഴിനീളെക്കണ്ണുംനട്ടേ.......
ചൊകചുണ്ടിൽപുഞ്ചിരിയോടേ...
ആ
പോകണവഴിയുടെചാരെ,
ആ
ചെറ്റക്കുടിലിനുകീഴെ,
ചൊകചുണ്ടിൽപുഞ്ചിരിയോടെയൊരമ്മയിരിപ്പുണ്ടേ…
ചെറുകവിളിലൊരുമ്മകൊടുക്കാനച്ഛൻവരണുണ്ടേ………
No comments:
Post a Comment