Tuesday, June 13, 2017

മറവി

മഴകാത്തുകഴിയുന്ന വേഴാമ്പലെന്നപോൽ
വരവൊന്നുകാണുവാൻ കാത്തിരിപ്പൂഞാൻ
അത്ഭുതം കാട്ടുന്നൊരാവിളക്കായോ
വരമൊന്നുതന്നിടാൻ വരികിന്നുദൈവമേ
മറവിതൻമാറാല മാനവഹൃത്തിൽ
ചിന്തതൻകൈകളാൽ നെയ്‌തീടവേ
രേഖപ്പെടുത്താത്ത വായ്മൊഴികൾ, ജല-
രേഖകളായിന്നു മാറീടവേ

ശബ്ദകോലാഹലമേതുമില്ല നി-
ശബ്ദംവരുന്നതാഹൃത്തിൽനിന്നും .
എൻപ്രിയതോഴിതൻ ഹ്ര്യത്തിൻമൊഴികൾക്കു
ദൃശ്യസ്വരൂപവും നൽകീടവേ
പരിഭവിച്ചില്ലവൾ തെല്ലുപോലും
പരിഹസിച്ചെല്ലാം മറന്നിടുന്നു

മരണമാംസത്യത്തിനൊപ്പം മനുജന്‌
മറവിയും നല്കിയതെന്തിനാണ്?
പ്രത്യക്ഷനേരത്തു നീനല്കയൊരുവരം
മറവിയില്ലാത്ത മനുഷ്യകുലം 

No comments:

Post a Comment