Sunday, January 8, 2017

ഇനിയെന്ത്?

കരമിന്നവന്റെ കരണത്തുവീണപ്പോൾ
തോന്നിയില്ലാ തെല്ലുകുറ്റബോധം
കാമാഗ്നിയാൽചാമ്പലായൊരെൻ സ്നേഹം 
പാഴ്വേലയായെന്ന സത്യബോധം;
തോന്നുമ്പോഴേക്കും നഷ്ടമായി-
യൊരുപെണ്ണിനെപെണ്ണാക്കിമാറ്റുന്നതും

മിഴിമുന്നിലായ്‌രണ്ടുചാവിയും പിന്നെയാ-
മനസ്സെന്നവാതിലും കണ്ടിരുന്നു
വാക്കുംപണവുമലങ്കാരമാക്കിയ
വാതിലിൻതാക്കോൽ തിരഞ്ഞെടുത്തു
സ്നേഹമാംപാലാഴിതിരയുള്ളതറിയാതെ
മറുവാതിലന്നുനിരാകരിച്ചു

No comments:

Post a Comment