Sunday, January 8, 2017

മലർവാടി

മകരമാസക്കുളിരിലൊരു-
മഞ്ഞമലരായ്നീവിരിയും
മനസ്സിനെന്നും കുളിരുപകാരൻ
മന്ദമാരുതൻ കൂട്ടുപോരും

മന്ദമാരുതൻമൊട്ടടർത്തുമാ-
മന്ദാരമാലനിൻമുടിയിലണിയും
മരണമില്ലാ സ്വപ്ന-ജീവിത-
മലർവാടിയിൽ നാംചേർന്നിരിക്കും

No comments:

Post a Comment