കണ്ണഞ്ചിരട്ടയിൽ മണ്ണുംകുഴച്ചിട്ടു,
പുട്ടുചുടുന്നു പെങ്ങൾ.
കണ്ണുമിഴിച്ചിട്ടു കൈമുട്ടുതാങ്ങീട്ടു,
ചുറ്റുമിരുന്നു ഞങ്ങൾ.
ഇടവത്തിലെപ്പാതിനാളിൽ
പുതുമഴ വന്നിറങ്ങുന്നനേരം;
മഴയിൽത്തിമിർക്കയാണെവരും
പുത്തനാംമണ്ണിൻമണം രസിച്ച്.
മുറ്റംനിറഞ്ഞൊരാവെള്ളം
തൊടിയും, വഴിയും നിറച്ചനാളിൽ;
ഇടംകാലുകൊണ്ടുഞാൻ
തേവിപ്പിടിച്ചൊരാക്കണ്ണിയും താളിലുണ്ട്.
മുത്തച്ഛൻതന്നൊരാ മുട്ടയിക്കുപ്പിയിൽ
കണ്ണിച്ചൻ നീന്തിടുന്നു.
നാളേറെയായില്ല ചത്തുമലർന്നി-
ട്ടതെന്നെയുംവിട്ടകന്നു.
പുട്ടുചുടുന്നു പെങ്ങൾ.
കണ്ണുമിഴിച്ചിട്ടു കൈമുട്ടുതാങ്ങീട്ടു,
ചുറ്റുമിരുന്നു ഞങ്ങൾ.
ഇടവത്തിലെപ്പാതിനാളിൽ
പുതുമഴ വന്നിറങ്ങുന്നനേരം;
മഴയിൽത്തിമിർക്കയാണെവരും
പുത്തനാംമണ്ണിൻമണം രസിച്ച്.
മുറ്റംനിറഞ്ഞൊരാവെള്ളം
തൊടിയും, വഴിയും നിറച്ചനാളിൽ;
ഇടംകാലുകൊണ്ടുഞാൻ
തേവിപ്പിടിച്ചൊരാക്കണ്ണിയും താളിലുണ്ട്.
മുത്തച്ഛൻതന്നൊരാ മുട്ടയിക്കുപ്പിയിൽ
കണ്ണിച്ചൻ നീന്തിടുന്നു.
നാളേറെയായില്ല ചത്തുമലർന്നി-
ട്ടതെന്നെയുംവിട്ടകന്നു.
No comments:
Post a Comment